07:48pm 16 September 2026
NEWS
രാജഗിരി റിഡിൽ
16/09/2026  06:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി റിഡിൽ

ളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ഭാഷാ വിഭാഗം സംഘടിപ്പിച്ച  റിഡിൽ നാലാമത്തെ എഡിഷൻ ( രാജഗിരി ഇൻ്റർ ഡിപ്പാർട്ട്മെൻറ് ഫെസ്റ്റ്) നടന്നു.   ആർസിഎസ്എസ് അസിസ്റ്റൻറ് ഡയറക്ടർ റവ. ഡോ. ഷിന്റോ ജോസഫ്  സാംസ്കാരിക കലാജാഥ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് റിഡിൽ ആരംഭിച്ചത്. സമാപന സമ്മേളനത്തിൽ ആർസിഎസ്എസ് അസിസ്റ്റൻറ് ഡയറക്ടർ റവ. ഡോ. ഷിന്റോ ജോസഫ്, അഡ്മിനിസ്ട്രേറ്റർ റവ. ഡോ. റിൻ്റിൽ മാത്യു, ഭാഷാ വിഭാഗം മേധാവി ഡോ. അച്ചാമ്മ അലക്സ്,  റിഡിൽ കോർഡിനേറ്റർമാരായ ഗോകുൽ എം. നായർ, അലൻ ആന്റണി, സ്റ്റുഡൻറ് കോഡിനേറ്റർമാരായ അവന്തിക എ., ജോർജി  ജോ എന്നിവർ സംസാരിച്ചു. രാജഗിരി കോമേഴ്‌സ് വിഭാഗമാണ് റിഡിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കിയത്. 11 മത്സരയിനങ്ങളിലായി 1200 ലേറെ ബിരുദ- ബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുത്തു.  വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.